ഖുന്‍ഫുദ- പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതിനായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഈ മാസം 27 ന് വെള്ളി ഖുന്‍ഫുദ സന്ദര്‍ശിക്കും. ദിഫാ അല്‍മദനിക്ക് സമീപം പേള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രാവിലെ ഏഴര മുതല്‍ 11 വരേയും ഉച്ചക്ക് രണ്ട് മുതല്‍ നാല് മണിവരേയുമാണ് സേവനം.
പാസ്‌പോര്‍ട്ട് പുതുക്കാനും മറ്റും എത്തുന്നവരെ സഹായിക്കാന്‍ ഖുന്‍ഫുദ പ്രവാസി അസോസിയേഷന്‍ രംഗത്തുണ്ട്. പാസ്‌പോര്‍ട്ട് സംബന്ധമായ മുഴുവന്‍ സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷകളുടെ പകര്‍പ്പുകളും രേഖഖകളും സഹിതമാണ് കോണ്‍സുലേറ്റ് സംഘത്തെ സമീപിക്കേണ്ടത്.
ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായം ആവശ്യമുള്ളവര്‍ക്ക് പ്രവാസി അസോസിയേഷന്‍ ഭാരവാഹികളുമായി വാട്‌സാപ്പില്‍ ബന്ധപ്പെടാം. ഫൈസല്‍ബാബു (0506477642) ഓമനക്കുട്ടന്‍ (0503083458).