കിന്‍ഷാസ- കോംഗോയില്‍ ബോട്ടുമറിഞ്ഞ് 36 പെരെ കാണാതായി. തലസ്ഥാനമായ കിന്‍ഷാസയില്‍ ഞായറാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം. 76 പേരെ രക്ഷപ്പെടുത്തിയതായും അപകടകാരണം വ്യക്തമല്ലെന്നും ഡി.ആര്‍ കോംഗോ പോലിസ് അറിയിച്ചു. മായി പ്രവിശ്യയില്‍നിന്ന് കിന്‍സാഷയിലേക്ക് വരികയായിരുന്ന ബോട്ട് നഗരത്തില്‍നിന്ന് 100 മീറ്റര്‍ അകലെയെത്തിയപ്പോഴാണ് അപകടത്തില്‍ പെട്ടത്.
ഹൈവേകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ജലഗതാഗതത്തെയാണ് കോംഗോയിലെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. പഴഞ്ചന്‍ ബോട്ടുകളില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍പേര്‍ കയറുന്നതിനാല്‍ അപകടങ്ങള്‍ പതിവാണ്.