ന്യൂദല്‍ഹി-രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും റെയില്‍വേ സ്‌റ്റേഷനുകളും തകര്‍ക്കുമെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ പേരില്‍ ഭീഷണി.തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ,ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും റോത്തക്ക്, റെവാരി, ഹിസാര്‍, മുംബൈ, ബംഗളൂരു, ചെന്നൈ, ജയ്പൂര്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളിലും ആക്രമണം നടത്തുമെന്നാണ് ഭീഷണി കത്ത്. കത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും റെയില്‍വേ പൊലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരിയാനയിലെ റോത്തക്ക് പൊലീസിനാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.