തായിഫ്- യന്ത്രത്തകരാരിനെത്തുടര്‍ന്ന് തായിഫിലിറക്കിയ കരിപ്പൂര്‍-ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാര്‍ തായിഫില്‍ തന്നെ എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തിറങ്ങി. വൈകിട്ട് അഞ്ചുമണിയോടെ പുറത്തിറങ്ങിയ ഇവരില്‍ ഉംറ തീര്‍ഥാടകരെ മക്കയിലേക്കും മറ്റുള്ളവരെ ജിദ്ദയിലേക്കും ബസില്‍ വിമാനകമ്പനി കൊണ്ടുപോയി. യാത്രക്കാരെ സഹായിക്കാന്‍ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തായിഫില്‍ സന്ദര്‍ശനത്തിന് എത്തിയതിനാല്‍ വിമാനത്താവളവും പരിസരവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു.