ജാലിസ്‌കോ- മെക്‌സിക്കോയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജാലിസ്‌കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിലാണ് 119 കറുത്ത ബാഗുകളിലായി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പലതും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്.
മെക്‌സിക്കോയിലെ ഏറ്റവും അക്രമകാരികളായ മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ജാലിസ്‌കോ. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ നിരന്തരം ഇവിടെ ഏറ്റുമുട്ടലുണ്ടാകാറുണ്ട്.