ന്യൂയോർക്ക്- ഇക്കഴിഞ്ഞ മൂന്നിന് മരിച്ച ഡോക്ടറുടെ പുരയിടത്തിൽനിന്ന് 2,200 ലേറെ ഭ്രൂണങ്ങൾ കണ്ടെത്തിയതായി പോലീസ്. അമേരിക്കയിലെ വിൽ കൗണ്ടി പോലീസാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യശാസ്ത്ര സാധ്യതകളോടെ സൂക്ഷിച്ച 2,246 ഭ്രൂണങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഡോക്ടർ ഉൾറിച്ച് ക്ലോപ്ഫറിന്റെ മരണശേഷം അദ്ദേഹത്തിൻെ സ്വകാര്യവസ്തുക്കൾ മാറ്റുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ ചിക്കാഗോയിൽനിന്ന് 72 കിലോമീറ്റർ അകലെയാണ് വിൽകൗണ്ടി. അന്വേഷണവുമായി കുടുംബം പൂർണമായും സഹകരിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യാനയിൽ മൂന്നു അബോർഷൻ ക്ലിനിക്കുകൾ ഇദ്ദേഹം നടത്തിയിരുന്നു. ഏറെക്കാലം നടത്തിയ ക്ലിനിക്കിന്റെ ലൈസൻസ് 2016-ലാണ് അധികൃതർ റദ്ദാക്കിയത്.