കോഴിക്കോട്- സംസ്ഥാന സര്‍ക്കാറിന്റെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വിരുദ്ധ നിലപാടിനെതിരെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) സമരത്തിനൊരുങ്ങുന്നു.
ഈ മാസം 24, 25 തിയ്യതികളില്‍ കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. 24 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമരം 25 ന് രാവിലെ 11.30 ന് സമാപിക്കും. പ്രതിപക്ഷ പാര്‍ട്ടികളും എല്ലാ സംഘടനകളും സമരവുമായി സഹകരിക്കണമെന്ന് എം.ഡി.എഫ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.