ന്യൂദല്‍ഹി- ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള ഭാഷ ഹിന്ദി ആണെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് ഒരു ഭാഷ വേണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി പ്രാഥമിക ഭാഷയാക്കേണ്ടത് ആവശ്യമാണെന്നും ഹിന്ദി ദിവസ് ആചരണത്തോടനുബന്ധിച്ച് മന്ത്രി പഞ്ഞു. ഇന്ത്യയില്‍ വ്യത്യസ്ത ഭാഷകളുണ്ട്. അവയ്ക്ക് പ്രാധാന്യവുമുണ്ട്. എന്നാല്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ വ്യക്തിത്വമായി ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ മാതൃഭാഷയായ ഹിന്ദി ഭാഷാ ഉപയോഗം കൂട്ടണമെന്നും മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്നും ഒരു ട്വീറ്റിലൂടെ അമിത് ഷാ ആഹ്വാനം ചെയ്തു.