Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ അനുമതിയില്ലാതെ കാലാവസ്ഥ പ്രവചിച്ചാല്‍ 10 വര്‍ഷം തടവ്‌

ജിദ്ദ- ലൈസൻസ് ഇല്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നത് 10 വർഷം തടവും 20 ലക്ഷം റിയാൽ പിഴയും ഒടുക്കേണ്ട കുറ്റകൃത്യമാണെന്ന് കാർഷിക ജല പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനനുസൃതമായി കാലാവസ്ഥ വിഭാഗത്തിന്റെ നിയമ വ്യവസ്ഥയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. സൗദി അറേബ്യൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലോ അനുബന്ധ മേഖലകളിലോ അംഗീകൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നത് കർശനമായി തടയുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 
നിയമലംഘകരെ കണ്ടെത്തുന്നതിന് ശക്തമായ പരിശോധന നടത്തുകയും വാഹനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്യും. പിടിക്കപ്പെട്ടാൽ ഏഴ് ദിവസത്തിനകം പ്രത്യേക കോടതിയിൽ പ്രതികളെ ഹാജരാക്കുമെന്നും മന്ത്രാലയം താക്കീത് നൽകി. 
കാലാവസ്ഥാ നിരീക്ഷണ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവർ നാഷണൽ മീറ്റിയോറോളജിക്കൽ സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഇവർക്ക് പരിശീലനം നൽകി സെന്റർ പ്രാവീണ്യമുള്ളവരാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Latest News