ജയ്പൂര്‍- രാജസ്ഥാനില്‍ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പെണ്‍കുട്ടി രക്ഷപ്പെടാനായി നടുറോഡിലൂടെ നഗ്നയായി ഓടി.
ഭില്‍വാരയില്‍ ബന്ധുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് സംഘം തടഞ്ഞുനിര്‍ത്തിയത്. ബന്ധു സമീപത്തെ കടയിേേലക്ക് ഓടി വിവരം പറയുമ്പോഴേക്കും പെണ്‍കുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോയിരുന്നു.
കടക്കാരന്‍ എത്തുമ്പോള്‍ സംഘം പെണ്‍കുട്ടിയെ മര്‍ദിക്കുന്നതാണ് കണ്ടത്. അക്രമികള്‍ രക്ഷപ്പെട്ടെങ്കിലും താനും സംഘത്തില്‍ പെട്ടയാളാണെന്ന് കരുതിയാണ് പെണ്‍കുട്ടി വസ്ത്രം ധരിക്കാതെ ഓടിയതെന്ന് കടക്കാരന്‍ പറഞ്ഞു. അര കിലോമീറ്ററോളം ഓടിയ ശേഷമാണ് കടക്കാരനില്‍നിന്ന് വസ്ത്രം വാങ്ങി ധരിച്ചത്.
പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.