അബുദാബി- ഈ മാസം 30ന് വിരമിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിക്ക് യു.എ.ഇയുടെ ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് സെക്കന്‍ഡ് പുരസ്‌കാരം.
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച പുരസ്‌കാരം വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യന്‍ സ്ഥാനപതിക്ക് സമ്മാനിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു മാനിച്ചാണ് പുരസ്‌കാരം.
ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ തുറന്ന മനസ്സോടെ സഹകരിച്ച യു.എ.ഇ ഭരണാധികാരികള്‍ക്കും സര്‍ക്കാരിനും നവ്ദീപ് സിംഗ് സൂരി കൃതജ്ഞത രേഖപ്പെടുത്തി.