നെല്ലൂര്‍- ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കനത്ത ജാഗത്ര നിര്‍ദേശം നല്‍കി.തീരദേശ സേന, മറൈന്‍ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ പരിശോധന
നടത്തുകയും കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ് സിഐഎസ്എഫ് എന്നീ സേനകളുടെ നേതൃത്വത്തിലാണ് സുരക്ഷ ശക്തമാക്കിയത്.മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. സമീപത്തെ പല പ്രദേശത്തും തിരച്ചില്‍ ശക്തമായി നടക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.