മേരിലാന്‍ഡ്- യുഎസിലെ മേരിലാന്‍ഡ് പ്രിന്‍സ് ജോര്‍ജ്‌സ് കൗണ്ടിയില്‍ ചെറുവിമാനം റോഡില്‍ വീണ് കാറുമായി കൂട്ടിയിടിച്ചു. റോഡിനു സമീപത്തെ ചെറുവിമാനത്താവളമായ ഫ്രീവേ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ചെറുവിമാനമാണ് വ്യാഴാഴ്ച രാവിലെ വാഹനത്തിരക്കേറിയ ഹൈവേയില്‍ വീണത്. വീഴ്ചയില്‍ ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കാര്യമായ പരിക്കില്ല. വിമാനം താഴെ വീഴാനുണ്ടായ കാരണം വ്യക്തമല്ല. അധികൃതര്‍ അന്വേഷണമാരംഭിച്ചു. കണ്‍മുന്നില്‍ വീമാനം വീഴുന്ന കാഴ്ച കണ്ട നിരവധി കാര്‍ യാത്രക്കാര്‍ ഉടന്‍ വഹനം നിര്‍ത്തിയതിനാല്‍ കൂട്ടിയിടി ഒഴിവായി. വിമാനത്തിലുള്ളവര്‍ അത്ഭുകരമായാണ് രക്ഷപ്പെട്ടത്.