Sorry, you need to enable JavaScript to visit this website.

ചന്ദ്രനില്‍ വീണ വിക്രം ലാന്‍ഡറിനെ 'ഉണര്‍ത്താന്‍' നാസയുടെ ശ്രമം; ചിത്രം ലഭിച്ചേക്കും

ചെന്നൈ- ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങവെ സമ്പര്‍ക്കം വേര്‍പ്പെട്ട് ചന്ദ്രോപരിതലത്തില്‍ പതിച്ച വിക്രം ലാന്‍ഡറിനെ ഉണര്‍ത്താനുള്ള ശ്രമത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും പങ്കുചേരുന്നു. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി ലിക്രം ലാന്‍ഡറിലേക്ക് റേഡിയോ സിഗ്നലുകള്‍ അയച്ചു കൊണ്ടിരിക്കുന്നതായാണ് റിപോര്‍ട്ട്. ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിക്കാന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്റെ (ഇസ്‌റോ) ബെംഗളുരുവിനടുത്ത ബ്യാലാലുവിലെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് (ഡിഎസ്എന്‍) തീവ്രശ്രമങ്ങള്‍ നടത്തി വരുന്നതിനു പുറമെയാണിത്. ഈ മാസം 21 വരെ ശ്രമം തുടരുമെന്ന് ഇസ്‌റോ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ഓര്‍ബിറ്റര്‍ ഉപയോഗിച്ചാണ് നാസ വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങല്‍ എടുക്കാന്‍ ശ്രമിക്കുന്നത്. വിക്രം പതിച്ചെന്നു പറയപ്പെടുന്ന ചന്ദ്ര മേഖലയുടെ പരിസരത്തു കൂടി സെപ്തംബര്‍ ഏഴിന് നാസയുടെ ഓര്‍ബിറ്റര്‍ കടന്നു പോകും. ഇതുവഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഇസ്‌റോയുടെ കണ്ടെത്തലുകളെ വിശകലനം ചെയ്യുന്നതിന് സഹായിക്കുമെന്നും നാസയുടെ വക്താവ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

ആറു ദിവസമായി ഇസ്‌റോ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വിക്രം ലാന്‍ഡറിലുള്ള പ്രഗ്യാന്‍ റോവറിന് 14 ദിവസത്തെ കാലാവധി മാത്രമെയുള്ളൂ. ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങവെ രണ്ടു കിലോമീറ്റര്‍ അടുത്ത് വച്ചാണ് സമ്പര്‍ക്കം നഷ്ടമായതെന്നാണ് റിപോര്‍ട്ട്.
 

Latest News