മിയാമി- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരമായി എത്താറുള്ള റിസോര്‍ട്ടില്‍ വെച്ച് അറസ്റ്റിലായ ചൈനീസ് യുവതി അതിക്രമിച്ച് കടന്നതിന് കുറ്റക്കാരിയാണെന്ന് ഫ്‌ളോറിഡ കോടതി കണ്ടെത്തി. ശിക്ഷ നവംബര്‍ 22-ന് വധിക്കും.
മാറെ ലാഗോ റിസോര്‍ട്ടില്‍ ഒന്നിലേറെ മൊബൈല്‍ ഫോണുകളും മാല്‍വെയറുള്ള യു.എസ്.ബി ഡ്രൈവും സഹിതം പിടിയിലായ 33 കാരി ഴാങ് യൂജിംഗിനെതിരെയാണ് ഉത്തരവ്.
മാര്‍ച്ച് 30 നാണ് ഫ് ളോറിഡ പാം ബീച്ചിലെ മാറെ ലാഗോയില്‍ ഴാങ് യൂജിംഗ് അറസ്റ്റിലായത്. ക്ലബ് അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഴാങ് സ്വിമ്മിംഗ് പൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞുവെങ്കിലും കൈയില്‍ നീന്തല്‍ സ്യൂട്ട് ഉണ്ടായിരുന്നില്ല.
ചൈനീസ്-അമേരിക്കന്‍ സൗഹൃദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണെന്നും ഷാങ്ഹായ് സ്വദേശിനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പരിപാടി നടക്കുന്നുണ്ടായിരുന്നില്ല. ഇവരുടെ പക്കല്‍ രണ്ട് ചൈനീസ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതും ചാരവൃത്തിക്കെത്തിയതാണെന്ന സംശയം വര്‍ധിപ്പിച്ചു. നാല് ഫോണുകള്‍, ഒരു ലാപ് ടോപ്പ്, ഒരു യു.എസ്.ബി ഡ്രൈവ്, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ് എന്നിവയാണ് കണ്ടെത്തിയതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.