ന്യൂദല്‍ഹി-ഗതാഗത നിയമ ലംഘനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 'ഭഗവാന്‍ റാം' ഇതുവരെയുള്ള ഗതാഗത നിയമ ലംഘന പിഴയില്‍ ഏറ്റവും വലിയ തുകയാണ് 'ഭഗവാന്‍ റാം' അടച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 1ന് പുതിയ ഗതാഗത നിയമം നിലവില്‍ വന്നതിനുശേഷം ഗതാഗത' നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രാഫിക് പൊലീസ് സ്വീകരിക്കുന്നത്.നിയമം നിലവില്‍വന്നതിനുശേഷം ഡല്‍ഹിയിലാണ് ഏറ്റവും വലിയ തുകയുടെ പിഴ ചുമത്തിയത്. 'രാജ്യത്തെ ഏറ്റവും വലിയ ട്രാഫിക് ചലാന്‍' എന്ന് വിശേഷിപ്പിച്ച ഈ പിഴ ചുമത്തിയത് ഒരു ട്രക്ക് ഉടമയ്ക്കാണ്.
രാജസ്ഥാന്‍ സ്വദേശിയായ ട്രക്ക് ഉടമയുടെ ട്രക്ക് അമിതഭാരം കയറ്റി എന്ന കുറ്റത്തിന് കഴിഞ്ഞ സെപ്റ്റംബര്‍ 5ന് ട്രാഫിക് പോലീസ് പിടികൂടിയിരുന്നു. പിന്നീട് പുതിയ ഗതാഗത നിയമം അനുസരിച്ച് 1,41,700 രൂപ പിഴ ഈടാക്കി. ശേഷം ട്രക്ക് ഉടമ സെപ്റ്റംബര്‍ 9ന് രോഹിണി ജില്ലാ കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് 04ന് മുന്‍പാകെ തുക അടയ്ക്കുകയും ചെയ്തു.