മുംബൈ-ഗൂഗിളില്‍ തിരഞ്ഞെത് ഊര്‍മിള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ എന്നിനാണ് അവര്‍ രാജിവെച്ചതെന്നോ, അതിലേക്ക് നയിച്ച സാഹചര്യങ്ങളോ അറിയാനായി ഇന്ത്യക്കാര്‍ ഗൂഗിളിലെ ആശ്രയിച്ചിരിക്കാം. എന്നാല്‍ ഊര്‍മിള മദോണ്ഡ്കറുടെ വിവാഹക്കാര്യമാണ് കൂടുതല്‍ ആളുകളും തിരഞ്ഞതെന്നാണ് രസകരമായ വസ്തുത. ഊര്‍മിള മദോണ്ഡ്കര്‍ മാര്യേജ്, ഊര്‍മിള മദോണ്ഡ്കര്‍ ഹസ്ബന്റ്, തുടങ്ങിയ വാക്കുകള്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട ഒരു ദിവസമാണ് കടന്നുപോയതെന്നാണ് ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡുകള്‍ വ്യക്തമാക്കി. ഗൂഗിള്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് സമൂഹ്യമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകളും കൊഴുക്കുകയാണ്. കോണ്‍ഗ്രസ് വിടാനുള്ള ഊര്‍മിളയുടെ തീരുമാനവും അവരുടെ കുടുംബവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു വനിതാ രാഷ്ട്രീയ നേതാവ് വാര്‍ത്തകളില്‍ ഇടം പിടിച്ചാല്‍ അവരുടെ കുടുംബം, കുട്ടികള്‍, ഭര്‍ത്താവ് തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നു. രാഷ്ട്രീയത്തിലെ സ്ത്രീകള്‍ക്ക് അവരുടെ കുടുംബത്തിനും ഭര്‍ത്താവിനും അതീതമായ ഒരു വ്യക്തിത്വം ഉണ്ട്. അത് അംഗികരിക്കാനുള്ള ഭൂരിഭാഗം ഇന്ത്യക്കാരുടെയും വിമുഖതയാണ് ഇത് വ്യക്തമാക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു. കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മൊഹ്‌സിന്‍ അക്തറാണ് ഊര്‍മിളയുടെ ഭര്‍ത്താവ്