മുംബൈ- ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വാഹന വ്യൂഹം ബൈക്കിലിടിച്ച് ആറ് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. കുട്ടി സഞ്ചരിച്ച ഇരുചക്രവാഹനത്തിലാണ് വാഹന വ്യൂഹത്തിലെ കാര്‍ ഇടിച്ചത്. മോഹന്‍ ഭാഗവത് രാജസ്ഥാനിലെ ടിജാരയില്‍ നിന്ന് മടങ്ങിവരുന്ന വഴി മുണ്ടവാര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രാദേശിക സര്‍പഞ്ച് ഛേത്രാം യാദവിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യാദവിന്റെ ചെറുമകന്‍ സച്ചിനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന ആര്‍എസ്എസിന്റെ ത്രിദിന യോഗത്തില്‍ പങ്കെടുക്കാനായിരുന്നു മോഹന്‍ ഭാഗവത് രാജസ്ഥാനിലേക്ക് പോയത്. കോ ഓര്‍ഡിനേഷന്‍ യോഗത്തില്‍ ആര്‍എസ്എസിന്റെ 35 വിഭാഗങ്ങളില്‍ നിന്നായി 200 ഓളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്എസ് വിളിച്ചുചേര്‍ക്കുന്ന ആദ്യത്തെ യോഗമാണ് പുഷ്‌കറില്‍ നടന്ന്.
കഴിഞ്ഞ മേയ് മാസത്തില്‍ മോഹന്‍ ഭാഗവതിന്റെ വാഹന വ്യൂഹം പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചിരുന്നു. റോഡിന്റെ മധ്യഭാഗത്ത് നില്‍ക്കുന്ന പശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ വാറോറയില്‍ വെച്ചായിരുന്നു സംഭവം. അപകടത്തില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്പരിക്കേറ്റിരുന്നു.