കുന്നംകുളം- തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് കുന്നംകുളം കാണിപ്പയ്യൂരില്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചൂണ്ടല്‍ സ്വദേശികളായ ബൈക്ക് യാത്രികര്‍ തണ്ടല്‍ ചിറയത്ത് അഭിജിത്ത് (20), തൊമ്മില്‍ സാഹേഷ് (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപടകം. ബൈക്കില്‍ നിന്ന് ഇരുവരുടേയും മുകളിലൂടെ ബസ് കയറിയിറങ്ങി. തല്‍ക്ഷണം മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.