കൊളംബോ- ശ്രീലങ്കയില്‍ ബുദ്ധമത ഉത്സവത്തിനിടെ ഇടഞ്ഞ ആന 18 പേര്‍ക്ക് പരിക്കേല്‍പിച്ചു. ആന ജനക്കൂട്ടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ആനപ്പുറത്തുനിന്നു വീണയാള്‍ ഭാഗ്യത്തിനാണ് ചവിട്ടേല്‍ക്കാതെ രക്ഷപ്പെട്ടത്. പരിക്കേറ്റ 18 പേരില്‍ 16 പേരേയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു
അലങ്കരിച്ച് എഴുന്നള്ളിക്കുന്ന ആനകള്‍ ബുദ്ധമത ഉത്സവങ്ങളില്‍ പ്രധാന ആകര്‍ഷണമാണ്.
കൊളംബോയ്ക്കടുത്തുള്ള കോട്ടെയില്‍ നടന്ന ഘോഷയാത്രയില്‍ ഇടഞ്ഞ ആന ജനക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു. ചിതറിയോടിയ ജനങ്ങള്‍ക്കുപിന്നാലെ ആന പാഞ്ഞു.
Elephant taking part in a Buddhist pageant in #SriLanka has run berserk, injuring at least 18 people pic.twitter.com/lf1LFd7Lyd
— RT (@RT_com) 9 September 2019