തിരുവനന്തപുരം- പ്രശസ്ത പ്രഭാഷകന്‍ സിംസാറുല്‍ ഹഖിനെ തീവ്രനിലപാടുകളുള്ള സലഫി പണ്ഡിതന്മാരുടെ പ്രേതം പിടികൂടിയിരക്കയാണെന്ന് അശ്‌റഫ് കടക്കല്‍. ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സിംസാറുല്‍ ഹഖിന്റെ നിലപാടിനെയാണ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദ്യം ചെയ്യുന്നത്.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
നല്ല ഒരു പ്രഭാഷകനായി പേരെടുത്ത യുവ പണ്ഡിതനാണ് സിംസാറുല്‍ ഹഖ്, അദ്ദേഹത്തിന്റെ പല ക്ലിപ്പുകളും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ അതൊക്കെ ഒന്ന് കേട്ട്‌നോക്കി. ഇംഗ്ലിഷിലും മലയാളത്തിലും അറബിയിലും നന്നായി പ്രഭാഷണം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചത് തന്നെ, വൈജ്ഞാനികമായി അവതരിപ്പിക്കുവാനും അറിയാം. തീവ്രനിലപാടുള്ള ചില സലഫി പണ്ഡിതന്മാരുടെ പ്രേതം ഇദ്ദേഹത്തെയും ബാധിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പണിതന്റെ പല അഭിപ്രായപ്രകടനങ്ങളും. പൊതു കലാലയങ്ങളിലെ ഓണം ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രഭാഷകന്റെ പ്രതികരണം അങ്ങേയറ്റം അനുചിതവും വിമര്‍ശിക്കപ്പെടേണ്ടതുമാണ്. ഈ ഓണക്കാലം പരിവാര്‍ സംഘങ്ങള്‍ക്ക് ആഘോഷിക്കുവാനുള്ള വകയായി. പൊതു സമൂഹത്തില്‍ മനുഷ്യര്‍ക്കിടയില്‍ പരസ്പര വിദ്വേഷവും അകല്‍ച്ചയുമുണ്ടാക്കുന്ന ഇത്തരം ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കാനുള്ള സല്‍ബുദ്ധി ഇത്തരം പ്രഭാഷകര്‍ക്ക് നല്കാന്‍ പടച്ച തമ്പുരാനോട് നമുക്ക് പ്രാര്‍ഥിക്കാം.