ജിദ്ദ- മലപ്പുറം ചെമ്പക്കുത്ത് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സൗദി ദിയാർ കൺസൽട്ടൻസി ജീവനക്കാരനായ ബഷീർ ചീമാടനാ(53)ണ് മരിച്ചത്. 29 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം അടുത്ത ആഴ്ച അവധിക്കു നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ചെമ്പക്കുത്ത് മഹല്ല് ജിദ്ദ കമ്മിറ്റിയുടെ സെക്രട്ടറിയും രക്ഷാധികാരിയുമായി പ്രവർത്തിച്ചിട്ടുണ്ട്.ഇർഫാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. നേരത്തെ ജിദ്ദയിലുണ്ടായിരുന്ന കുടുംബം ഇപ്പോൾ നാട്ടിലാണ്. ഭാര്യ: ഷെറീന. മക്കൾ: മുഹമ്മദ് റാഷിദ്, റഷ ബഷീർ, മുഹമ്മദ് റുഷൈദ്, റിംഷ ബഷീർ.