Sorry, you need to enable JavaScript to visit this website.

ഹിന്ദുക്കളെ പുറത്താക്കി; അസം പട്ടികക്കെതിരെ ആര്‍.എസ്.എസ്

പുഷ്‌കര്‍- അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് ഹിന്ദുക്കള്‍ പുറത്തായതില്‍ ആശങ്കയുമായി ആര്‍.എസ്.എസ്. പുറത്തായവരില്‍ ഭൂരിഭാഗവും യഥാര്‍ഥ പൗരന്മാരായ ഹിന്ദുക്കളാണെന്നതാണ് ആര്‍.എസ്.എസിന്റെ ആശങ്കയ്ക്ക് കാരണം.

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, ജനറല്‍ സെക്രട്ടറി രാം മാധവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍.എസ്.എസ് ഇക്കാര്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചത്.

പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തായവരില്‍ നിരവധി യാഥാര്‍ഥ പൗരന്‍മാരുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അസമിലേക്ക് കുടിയേറി താമസിച്ചവരടക്കം ധാരാളം പേരുണ്ട്. പുറത്താക്കിയവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും യോഗത്തില്‍ ആര്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞു.
പട്ടികയെ വിമര്‍ശിച്ച് ബി.ജെ.പിയും നേരത്തെ രംഗത്തുവന്നിരുന്നു. അപ്പീലുകള്‍ക്ക് ട്രിബ്യൂണലുകള്‍ പ്രതികൂലമായി ഉത്തരവ് പുറപ്പെടുവിപ്പിക്കുകയാണെങ്കില്‍ യാഥാര്‍ഥ പൗരന്‍മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ആദിവാസികളായ പട്ടിക വര്‍ഗക്കാരെ പുറത്താക്കിയെന്ന് ആരോപിച്ച് അവരുടെ സംഘടനയും രംഗത്തുവന്നു.

 

 

Latest News