ഗുവാഹത്തി- അനധികൃത കുടിയേറ്റക്കാരെ അസമിൽ കഴിയാനോ അവരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വടക്കു കിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരുടെ പട്ടിക പുറത്തുവിട്ട ശേഷം ഇതാദ്യമായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യത്തിന്റെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കുന്നത്. പത്തൊൻപത് ലക്ഷത്തോളം പേരാണ് ദേശീയ പൗരത്വപട്ടികയിൽനിന്ന് പുറത്തായത്.