ബഗ്ദാദ്- പോരാട്ടം അവസാനിച്ച ഇറാഖിലെ മൊസൂളില്‍ ആറരലക്ഷത്തോളം കുട്ടികള്‍ക്ക് അടിയന്തര സംരക്ഷണവും സഹായവും വേണമെന്ന് യൂനിസെഫ്.
മൊസൂളിലെ യുദ്ധം അവസാനിച്ചെങ്കിലും യുദ്ധം കുട്ടികളില്‍ ഏല്‍പിച്ച ആഘാതം മാറിക്കിട്ടാന്‍ സമയമെടുക്കുമെന്ന് യൂനിസെഫിന്റെ ഇറാഖിലെ ഡെപ്യൂട്ടി പ്രതിനിധി ഹാമിദ റമദാനി പത്രക്കുറിപ്പില്‍ പറഞ്ഞു.
മൊസൂളിലെ യദ്ധത്തില്‍ ആറരലക്ഷത്തോളം കുട്ടികള്‍ കനത്ത വിലയാണ് നല്‍കിയത്. കുട്ടികളും സ്ത്രീകളും ഇപ്പോഴും ആശുപത്രികളിലേക്കും സംരക്ഷണ കേന്ദ്രങ്ങളിലും എത്തിക്കൊണ്ടിരിക്കയാണ്. പലയിടത്തും അനാഥമായി കാണപ്പെടുന്ന കുട്ടികളെ ആശുപത്രികളില്‍ എത്തിക്കുകയാണ്. ഇവരുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നീക്കവും ഏറെ ശ്രമകരമായിരിക്കയാണെന്ന് ഹാമിദ റമദാനി പറഞ്ഞു.