ന്യൂദല്‍ഹി-മൃദു ഹിന്ദുത്വ അജണ്ട തുടര്‍ന്നു കൊണ്ടു പോയാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന് ശശി തരൂര്‍ എംപി. തരൂരിന്റെ പുതിയ പുസ്തകമായ 'ദി ഹിന്ദു വേ: എന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദുയിസം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായാണ് തരൂര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസിനു ചുമതലയുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ബിജെപിയുടെ തരത്തിലുള്ള ഭൂരിപക്ഷ പ്രീണനമല്ല. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് വലിയ പിഴവ് തന്നെയാണ്. കോക്ക് ലൈറ്റ് പോലെയോ പെപ്‌സി സീറോ പോലെയോ 'ഹിന്ദുത്വ ലൈറ്റ്' അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ നാശത്തിന് കാരണമാകും, തരൂര്‍ വ്യക്തമാക്കി.ബ്രിട്ടീഷ് ഫൂട്‌ബോള്‍ തെമ്മാടിക്കൂട്ടത്തിനു സമാനമായിട്ടാണ് ബിജെപിയും സഖ്യകക്ഷികളും ഹിന്ദുവായിരിക്കുന്നത്. ബിജെപി ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അറിഞ്ഞവരല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.