ന്യൂദല്‍ഹി-അടിവസ്ത്രക്കടയിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ വെച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷിലെ പ്രമുഖ അടിവസ്ത്രക്കടയില്‍ ആഗ്‌സറ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടയില്‍ നിന്ന് അടിവസ്ത്രങ്ങള്‍ എടുത്ത യുവതി അത് ഡ്രസ്സിങ് റൂമില്‍ ചെന്ന് ധരിച്ചു നോക്കി.അല്‍പ സമയത്തിന് ശേഷം കടയിലെ ഒരു ജീവനക്കാരി വന്ന് അടുത്ത റൂമില്‍ പോയി വസ്ത്രം ധരിച്ച് നോക്കണമെന്ന് ആവശ്യപ്പെടുകയും ഇവിടെ രഹസ്യക്യമാറ സ്ഥാപിച്ചിട്ടുണ്ടെന്നു പറയുകയുമായിരുന്നു.
അതേസമയം താന്‍ വസ്ത്രം മാറുന്നത് അടുത്ത മുറിയില്‍ ഇരുന്ന് കടയിലെ രണ്ട് ജീവനക്കാര്‍ തത്സമയം കാണുകയായിരുന്നുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കടയുടമയോട് പരാതി പറഞ്ഞപ്പോള്‍ നിഷേധിക്കുകയായിരുന്നു എന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ യുവതി പരാതി നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും സ്ഥാപനത്തിനെതിരെയും ജീവനക്കാരനെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.