ഭുവനേശ്വര്‍- ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയ്ക്കുള്ള യാത്രക്കിടെ സ്‌പെസ് ജെറ്റ് വിമാനത്തില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. അശോക് കുമാര്‍ (48) എന്ന യാത്രക്കാരനാണ് മരിച്ചത്. വിമാനം ഉടന്‍ ഭുവനേശ്വറിലേക്ക് തിരിച്ചു പറന്ന് അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.