Sorry, you need to enable JavaScript to visit this website.

മൊറാര്‍ജി ദിവസവും ഗോമൂത്രം കുടിച്ചുവെന്ന് കേന്ദ്ര മന്ത്രി

പട്‌ന- ആരോഗ്യ പരിരക്ഷക്കായി മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ദിവസവും ഗോമൂത്രം കുടിക്കുമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി അശ്വനി ചൗബേ. ക്യാന്‍സര്‍ രോഗവിമുക്തിക്കും മരുന്നുകളുടെ നിര്‍മാണത്തിനും ഗോ മൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ് ആയുഷ് മന്ത്രാലയമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള വിശിഷ്ടമായ കഴിവ് ഗോമൂത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ ആയുഷ് മന്ത്രാലയം ഇപ്പോള്‍ ഗോമൂത്രത്തെപ്പറ്റി പഠിക്കുകയാണ്. മരുന്നായി ഉപയോഗിച്ച് ക്യാന്‍സര്‍ രോഗത്തെ ഇല്ലാതാക്കാമെന്നുള്ള ചര്‍ച്ചകളും പഠനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.- മന്ത്രിപറഞ്ഞു. പലപ്പോഴും ജനങ്ങള്‍ അവരുടെ രോഗവിമുക്തിക്കായി ഗോമൂത്രം ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. നമ്മുടെ മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പോലും അദ്ദേഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി ഗോമൂത്രം കുടിക്കുമായിരുന്നു. അതുകൊണ്ട് ഗോമൂത്രത്തെപ്പറ്റി വിശദമായ ഗവേഷണം തന്നെ ആവശ്യമാണ്. 2030 ഓടെ പ്രമേഹംപോലുള്ള രോഗങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഫലപ്രദമായ മരുന്നുകള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

Latest News