ബംഗളൂരു- നിയമസഭയില്‍ പോണ്‍ ചിത്രം കണ്ട സഹപ്രവര്‍ത്തകനെ സംരക്ഷിച്ച് ബിജെപി മന്ത്രി.
നിയമസഭയില്‍ പോണ്‍ ചിത്രം കണ്ടതിന് 2012ല്‍ മന്ത്രിസ്ഥാനം രാജിവച്ച ലക്ഷ്മണ്‍ സവാദിയെ ന്യായീകരിച്ചാണ് കര്‍ണാടക നിയമ മന്ത്രി ജെ.സി മധുസ്വാമി രംഗത്തെത്തിയത്.
നിയമസഭയിലിരുന്ന് പോണ്‍ ചിത്രം കാണുന്നത് 'രാജ്യദ്രോഹ' കുറ്റമല്ല. ധാര്‍മ്മികമായി പരിശോധിച്ചാല്‍ അത് കാണാന്‍ പാടില്ല പക്ഷെ അതൊരു രാജ്യദ്രോഹകുറ്റമല്ല. യാദൃശ്ചികമായി ഒരു വീഡിയോ കാണുന്നത് വലിയ തെറ്റല്ല, മധുസ്വാമി പറഞ്ഞു.
നിയമസഭയില്‍ പോണ്‍ ചിത്രം കണ്ടതിന് 2012ല്‍ മന്ത്രിസ്ഥാനം രാജിവച്ച ലക്ഷ്മണ്‍ സവാദിയെ യെദ്ദ്യൂരപ്പ തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി നിയമിച്ചത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇതാണ് ഇത്തരമൊരു ന്യായീകരണം'' നല്‍കാന്‍ മന്ത്രിയെ പ്രേരിപിച്ചത്. പോണ്‍ ചിത്രം കണ്ടു എന്ന കാരണത്താല്‍ സവാദിയെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്നും മധുസ്വാമി ആവശ്യപ്പെട്ടു. അദ്ദേഹം ആരെയും വഞ്ചിക്കുകയോ എന്തെങ്കിലും രാജ്യദ്രോഹകുറ്റമോ ചെയ്തിട്ടില്ല ശിക്ഷിക്കപ്പെടാന്‍. ഒരേ കുറ്റത്തിന് വീണ്ടും വീണ്ടും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മധുസ്വാമി പറഞ്ഞു.ലക്ഷ്മണ്‍ സവാദി നിലവില്‍ എംഎല്‍എ അല്ല. 2018ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സവാദി പരാജയപ്പെടുകയായിരുന്നു. എംഎല്‍എ അല്ലാതിരുന്നിട്ടും സവാദിയെ മന്ത്രിസഭയില്‍ എടുത്തത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.