മെക്‌സിക്കോ സിറ്റി- മുതിര്‍ന്ന പൗരന്മാര്‍ മാത്രം ജീവനക്കാരായുള്ള മെക്‌സിക്കോയിലെ സ്റ്റാര്‍ബക്‌സ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മുതിര്‍ന്ന പൗരന്മരാണ് കോഫി ഷോപ്പ് പൂര്‍ണമായും നിയന്ത്രിക്കുന്നത്. ചെറുപ്പക്കാര്‍ പരിശീലനം നല്‍കിയ ഇവര്‍ ദിവസം ആറര മണിക്കൂര്‍ ജോലി ചെയ്യുന്നു. ആഴ്ചയില്‍ രണ്ട് ദിവസമാണ് അവധി.
മെക്‌സിക്കോ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ 55-65 പ്രായക്കാരയ 14 ജീവനക്കാരാണുള്ളത്.
ഉയരം കുറഞ്ഞ ഷെല്‍ഫുകളൊരുക്കി അപകട സാധ്യതകള്‍ കുറച്ച ഷോപ്പിന്റെ ലക്ഷ്യം മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുകയാണ്.