കറാച്ചി-ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ജനങ്ങളെയും ഭീഷണിപ്പെടുത്തി പാക് ഗായിക.
പാക്കിസ്ഥാനി ഗായികയായ റാബി പിര്‍സദയാണ് മോഡിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക ചുമതല നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് റാബിയുടെ ഗാനം. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്നാണ് റാബി പിര്‍സദ ഗാനം ആലപിക്കുന്നത്.
ഒഴിഞ്ഞ മുറിയില്‍ മുതലകള്‍ക്കും പാമ്പുകള്‍ക്കുമൊപ്പം ഇരുന്ന് പാട്ട് പാടുന്ന റാബി ഇതെല്ലാം മോഡിയ്ക്കുള്ള സമ്മാനങ്ങളാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കശ്മീരി പെണ്‍ക്കുട്ടി എന്ന നിലയിലാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റാബി ആദ്യം പ്രത്യക്ഷപ്പെടുന്നത്.