ജയ്പുര്‍- വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന രീതിക്കെതിരെ രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ മഹേഷ് ചന്ദ്ര ശര്‍മ്മ. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടികള്‍ക്കു തുല്യരാണെന്നും മഹേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു.
'അത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നത്', മഹേഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയാവുന്നതും അത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ചന്ദ്ര ശര്‍മ്മയുടെ പരാമര്‍ശം.
മുന്‍പ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ ശര്‍മ്മ മയിലുകളെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്കിടവെച്ചിരുന്നു. മയിലുകള്‍ ഇണചേരില്ല, പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.