ന്യൂദൽഹി- എയർസെൽ-മാക്‌സിസ് കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുൻകൂർ ജാമ്യം. ഈ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അറസ്റ്റിൽനിന്നാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. അതേസമയം, ഐ.എൻ.എക്‌സ് മീഡിയ കേസിൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവുമായി ഇരുവരും സഹകരിക്കണമെന്നും എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.