ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ഇന്ത്യക്കാരെ ഇറാന്‍ വിട്ടയച്ചു

തെഹ്‌റാന്‍- ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോയിലെ ഇന്ത്യക്കാരായ ഏഴ് ജീവനക്കാരെ വിട്ടയച്ചായി ഇറാന്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ് പിടികൂടിയ കപ്പിലിലെ ഇന്ത്യന്‍ ജീവനക്കാരെ വിട്ടയച്ച കാര്യം വിദേശ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവിയാണ് അറിയിച്ചത്.
കപ്പലിലെ ക്യാപ്റ്റനുമായോ ജീവനക്കാരുമായോ ഒരു പ്രശ്‌നവുമില്ലെന്നും നിയമം ലംഘിച്ചതിനാലാണ് കപ്പല്‍ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ19 നാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ ഹോര്‍മൂസ് കടലിടുക്കില്‍നിന്ന്  ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന്  ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടനും പിടിച്ചെടുത്തിരുന്നു.

 

Latest News