Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ഉമ്മമാരെ അവഹേളിക്കരുത് -രാഹുല്‍ ഈശ്വര്‍ 

കൊച്ചി- മുസ്‌ലിം ഉമ്മമാരെ അവഹേളിക്കരുതെന്ന് രാഹുല്‍ ഈശ്വര്‍.  ആകാശവാണി ജീവനക്കാരി കെ.ആര്‍.ഇന്ദിര മുസ്‌ലീങ്ങള്‍ക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
മാതൃത്വം എന്ന ആശയത്തിനെതിരായ പോസ്റ്റ് ആര്‍ഷ ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അത്തരം പ്രതികരണങ്ങളോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയുന്നതുമല്ല. മുസ്‌ലീം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയല്ല മറിച്ച് ഹിന്ദു ജനസംഖ്യ ക്രമത്തില്‍ നിന്ന് വളരെ ഗണ്യമായി കുറയുകയാണ്.  കെ.ആര്‍.ഇന്ദിര നടത്തിയ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വര്‍ വാദം ഉന്നയിച്ചത്. ഹിന്ദു ജനസംഖ്യ താഴുന്നതാണ് യഥാര്‍ഥ പ്രശ്‌നമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച് ഇതുണ്ട്. 
 കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. അതിന്റ പ്രധാന കാരണം ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍, കുടുംബ തകര്‍ച്ചകള്‍ എന്നിവ സംഭവിക്കുന്നതെന്നും കുടുംബ തകര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിക്കുന്നു. ഇന്ദിരയുടെ നിന്ദ്യമായ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. 

Latest News