Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ നിര്യാതനായ റഷീദിന്റെ ഖബറടക്കം ഇന്ന്

മലപ്പുറം-  ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായ താഴെക്കോട് മുതിരമണ്ണയിലെ പരേതനായ ഹൈദ്രോസിന്റെ മകന്‍ കുത്തുകല്ലന്‍ റഷീദിന്റെ ( 47 ) ഖബറടക്കം ഇന്ന്. ഒമ്പത് വര്‍ഷത്തോളം സൗദിയില്‍ ഹൗസ് ഡ്രൈവറായിരുന്നു. മുതിരമണ്ണ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് ഖബറടക്കം.
മാതാവ്:കരിങ്കല്ലത്താണിയിലെ പരേതയായ ചളപറമ്പില്‍ ഫാത്തിമ.ഭാര്യ :പരേതനായ മേലേതില്‍മൂസ മൊല്ലയുടെ മകള്‍ സാജിത ( പാറല്‍) മക്കള്‍ : മുഹമ്മദ് അജ്മല്‍ റാഷിദ്, അന്‍ഷിദ.
സഹോദരങ്ങള്‍ : അബ്ദുല്‍ ബഷീര്‍,  റംലത്ത്, അബ്ദുല്‍ ലത്തീഫ്, സാജിത,കബീര്‍ മുസ്ല്യാര്‍, സമീര്‍, ആരിഫ.

 

Latest News