ജിദ്ദ- അബദ്ധത്തില്‍ മോര്‍ച്ചറിയില്‍ കയറി കിടന്നുറങ്ങിയ സുഡാനി ഹാജിയുടെ കഥ കേട്ട് മലയാളികളും ചിരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ അറബിയില്‍ പോസ്റ്റ് ചെയ്ത സന്ദേശം മലയാളത്തില്‍ വിശദീകരിക്കുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ജംറകളിലെ കല്ലേറ് കഴിഞ്ഞ ഹാജി വിശ്രമിക്കാനായാണ് തണുപ്പുള്ള വലിയ മുറിയില്‍ കയറിയത്. കുറേ ഹാജിമാര്‍ ഇഹ്്റാം വേഷത്തില്‍ വിശ്രമിക്കുന്ന മുറിക്ക് പുറത്ത് പോലീസുകാരന് കാവലുണ്ടായിരുന്നു. അയാളുടെ കണ്ണുവെട്ടിച്ചാണ് മുറക്കകത്ത് കയറി കിടന്നതും കിടന്നപാടേ ക്ഷീണം കൊണ്ടു ഉറങ്ങിപ്പോയതും.
ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റിരുന്നതും പോലീസുകാരന് പുറത്തേക്കോടി. എന്താണ് സംഭവമെന്നറിയാതെ സുഡാനി ഹാജി പുറത്തിറങ്ങി നോക്കിയപ്പോഴാണ് മോര്‍ച്ചറി എന്ന ബോര്‍ഡ് കണ്ടത്.