പ്രതികാര രാഷ്ട്രീയത്തിന്റെ ഇര; ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിച്ച് ഡി.കെ

ബംഗളൂരു-ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തില്‍ വിജയിച്ച ബി.ജെ.പി. സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാര്‍.

പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും അറസ്റ്റില്‍ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു. ദൈവത്തിലും രാജ്യത്തെ നിയമ സംവിധാനത്തിലും വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടി വിജയിക്കും -ശിവകുമാര്‍ പറഞ്ഞു.

രണ്ടാമത്തെ ട്വീറ്റിലാണ് ബി.ജെ.പി.ക്ക് അഭിനന്ദനം ചൊരിഞ്ഞത്. എന്നെ അറസ്റ്റ് ചെയ്യുക എന്ന ദൗത്യത്തില്‍ വിജയിച്ച  ബി.ജെ.പി സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. എനിക്കെതിരേയുള്ള ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഞാന്‍ ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെയും കുടിപ്പകയുടെയും ഇരയാണ്- രണ്ടാമത്തെ ട്വീറ്റില്‍ ശിവകുമാര്‍ കുറിച്ചു.

 

Latest News