Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ  മിസൈലുകളും  ഡ്രോണും സൗദി സഖ്യസേന തകർത്തു

റിയാദ് - സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ യെമനിൽനിന്ന് തൊടുത്തുവിട്ട മൂന്നു ബാലിസ്റ്റിക് മിസൈലുകളും പൈലറ്റില്ലാ വിമാനവും  സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. നജ്‌റാനിലാണ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികൾ ആക്രമണത്തിന് ശ്രമിച്ചത്. മൂന്നു മിസൈലുകളും സഖ്യസേന വിജയകരമായി തകർത്തു. 


യെമനിലെ അംറാനിൽനിന്നാണ് ഹൂത്തികൾ സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോൺ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പായി ഡ്രോൺ കണ്ടെത്തി തകർക്കാൻ സഖ്യസേനക്ക് സാധിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് സൗദി അറേബ്യയിൽ ആക്രമണങ്ങൾ നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമങ്ങൾ വിജയിക്കില്ല. സഖ്യസേനയുടെ സൈനിക നടപടികളിലൂടെ തങ്ങളുടെ നിരയിൽ സംഭവിച്ച വൻ ആൾനാശത്തിന്റെയും ആയുധ നാശത്തിന്റെയും ഫലമായാണ് സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ ആവർത്തിച്ച് ഭീകരാക്രമണങ്ങൾക്ക് ശ്രമിക്കുന്നത്. തങ്ങളുടെ പോരാളികൾക്കിടയിലെ ആത്മവീര്യം ഉയർത്തുന്നതിനാണ് സൗദി അറേബ്യയിലെ ലക്ഷ്യങ്ങൾക്കു നേരെ വിജയകരമായി ആക്രമണങ്ങൾ നടത്തിയതായി ഹൂത്തികൾ പ്രചരിപ്പിക്കുന്നത്. ഹൂത്തികളുടെ ആക്രമണ ശേഷി തകർക്കുന്നതിന് സഖ്യസേന ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.

 

Latest News