ന്യൂദൽഹി- ദൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വിമത എം.എൽ.എ അൽക്ക ലാംബ കോൺഗ്രസിൽ ചേരും. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി അവർ ഇന്ന് ചർച്ച നടത്തി. ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള എം.എൽ.എയായ അൽക്ക ലാംബ ആം ആദ്മിയിൽനിന്ന് കഴിഞ്ഞമാസം രാജിവെച്ചിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടി എം.എൽ.എമാരുടെ വാട്‌സ്ആപ് ഗ്രൂപ്പിൽ നിന്ന് അൽക്ക ലാംബയെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും അൽക്ക ലാംബയെ പങ്കെടുപ്പിച്ചിരുന്നില്ല.