മുംബൈ- നവി മുംബൈയിലെ ഓയില്‍ ആന്റ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ഗ്യാസ് പ്രൊസസിങ് പ്ലാന്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ അഞ്ചു പേര്‍ മരിച്ചു. ചൊവ്വാഴ്ച എട്ടു പേര്‍ക്ക് പരിക്കേറ്റു. ഒഎന്‍ജിസിയുടെ അഗ്നിശമന വിഭാഗവും ക്രൈസിസ് മാനേജ്‌മെന്റ് സംഘവും സംഭവം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. തീ നിയന്ത്രണ വിധേയമാക്കി. അപകടം എണ്ണ ശുദ്ധീകരണത്തെ ബാധിച്ചിട്ടില്ലെന്ന് ഒഎന്‍ജിസി അറിയിച്ചു. അതേസമയം അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ഇവിടേക്കുള്ള വാതകം ഗുജറാത്തിലെ ഹസിര പ്ലാന്റിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്.