Sorry, you need to enable JavaScript to visit this website.

വ്യോമ സേനാ മേധാവിക്കൊപ്പം അഭിനന്ദന്‍ വര്‍ധമാന്‍ പോര്‍ വിമാനം പറത്തി

ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഹിറോയായി മാറിയ വിങ് കമാന്‍ഡര്‍ വീണ്ടും പോര്‍വിമാനം പറത്തി. വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയ്‌ക്കൊപ്പമാണ് ഇരട്ട സീറ്റുള്ള മിഗ്-21 പോര്‍ വിമാനം പറത്തിയത്. പത്താന്‍കോട്ട് വ്യോമ സേനാ താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത മിഗ് 30 മിനിറ്റ് പറന്ന് തിരിച്ചിറങ്ങി. മുന്‍ സീറ്റില്‍ ധനോവയും പിന്‍ സീറ്റില്‍ അഭിനന്ദനും ഇരുന്നായിരുന്നു പറക്കല്‍. 

1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പോര്‍വിമാന സംഘത്തെ നയിച്ചയാളാണ് വ്യോമ സേന മേധാവി ധനോവ. ബാലാകോട്ട് വ്യോമാക്രമണത്തില്‍ അഭിനന്ദന്‍ പറത്തിയ മിഗ്-21 ബൈസണ്‍ പോര്‍ വിമാനം തകര്‍ന്നെങ്കിലും പുറന്തള്ളപ്പെട്ട അഭിനന്ദന്‍ പരുക്കുകളോടെ താഴെ വീഴുകയും പാക് സേനയുടെ പിടിയിലാകുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. എയര്‍ ചീഫ് മാര്‍ഷല്‍ ധനോവയും മിഗ്-21 ആക്രമണം അതിജീവിച്ചിട്ടുണ്ട്. ധനോവയുടെ അവസാന മിഗ്-21 യാത്രയായിരുന്നു ഇന്നത്തേത്. മുന്‍ വ്യോമ സേന എയര്‍ മാര്‍ഷലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ പിതാവിനൊപ്പവും ധനോവ മിഗ്-21 പറത്തിയിട്ടുണ്ട്.
 

Latest News