ബെയ്റൂത്ത്- ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തോട് പ്രതികരിക്കാന്‍ തങ്ങളുടെ കമാന്‍ഡര്‍മാര്‍ സജ്ജമായതായി ഹിസ്ബുല്ല. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഇസ്രായില്‍ ആവശ്യപ്പെട്ടു.
ഹിസ്ബുല്ലക്ക് സ്വാധീനമുള്ള ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ രണ്ട് ഡ്രോണുകള്‍ തകര്‍ന്ന് വന്‍ സ്‌ഫോടനുണ്ടായതിനെ തുടര്‍ന്നാണ് ഇറാന്‍ പിന്തുണയുള്ള ലെബനോനിലെ ഹിസ്ബുല്ല പ്രസ്ഥാനവും പഴയ ശത്രുവായ ഇസ്രായിലും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നത്. 2006 ല്‍ ഹിസ്ബുല്ലയും ഇസ്രായിലും ഒരു മാസത്തോളം യുദ്ധം ചെയ്തിരുന്നു.
ലെബനോന്റെ പരമാധികാരം ലംഘിക്കുന്ന ഇസ്രായില്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും തങ്ങളുടെ മുന്നിലുണ്ടെന്ന് ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്‌റുല്ല ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ബെയ്റൂത്ത് ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകള്‍ക്ക് മറുപടി നല്‍കിയില്ലെങ്കില്‍ കൊലപാതകങ്ങള്‍ക്ക് വഴി തുറക്കുകയായിരിക്കും ഫലം. അതുകൊണ്ട്തന്നെ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നും ഇസ്രായേല്‍ അതിന്റെ വില നല്‍കിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.