ന്യൂദല്‍ഹി- പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനു (ഐ.എസ്.ഐ) വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നത് മുസ്ലിംകളെക്കാള്‍ കൂടുതുല്‍ അമുസ്ലിംകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണ കക്ഷിയായ ബിജെപിയും ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജറംഗ് ദളും ഐ.എസ്.ഐയില്‍ നിന്നും പണംപറ്റുന്നുണ്ടെന്ന വലിയ ആരോപണവും അദ്ദേഹം ഉന്നയിച്ചു. 'ബജ്‌റംഗ് ദളും ബിജെപിയും ഐഎസഐയില്‍ നിന്ന് പണം പറ്റുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.
മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഹുമയൂണിന് എഴുതിവച്ച വില്‍പത്രത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും പശുവിനെ അറുക്കാനും പറയുന്നുണ്ട്. ബ്രിട്ടീഷുകാര്‍ പശുവിനെ അറുത്തത് അവരുടെ സൈന്യത്തെ തീറ്റിപ്പോറ്റാനായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബീഫ് ഭക്ഷിക്കുന്നവരാണ്. ആര്‍എസ്എസിന്റേയും ബജ്‌റംഗ് ദളിന്റേയും ആളുകള്‍ പശു സംരക്ഷണത്തിന്റേ പേരില്‍ മുതലെടുപ്പ് നടത്തുകയാണെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു.