Sorry, you need to enable JavaScript to visit this website.

യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ഹണിട്രാപ്പ് സംഘം പിടിയിൽ

ന്യൂദൽഹി- ഹണി ട്രാപ്പിലൂടെ ആളുകളെ വശീകരിച്ച് പണം തട്ടുന്ന വനിതാ സംഘത്തെ പോലീസ് പിടികൂടി. തട്ടിപ്പിന് ഇരയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആറു യുവതികളെ പൊലീസ് പിടികൂടിയത്. ദൽഹിയിലെ രോഹിണി ഏരിയയില്‍ ആണ് സംഭവം. യുവതികളില്‍ ഒരാളുമായി പരാതിക്കാരന്‍ കഴിഞ്ഞ മൂന്ന് നാല് മാസമായി അടുപ്പത്തിലായിരുന്നു. ചൊവ്വാഴ്ച ഈ യുവതിയെ കാണാനെത്തിയപ്പോള്‍ അവിടെ മറ്റ് രണ്ട് യുവതികള്‍ കൂടി ഉണ്ടായിരുന്നു. സുഹൃത്തായ യുവതിയുടെ നിര്‍ദേശപ്രകാരം ഇതില്‍ ഒരാള്‍ യുവാവിനെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.ഇവിടെ വച്ച് ആരോ വാതില്‍ മുട്ടിയതോടെ യുവതി ചെന്ന് വാതില്‍ തുറന്നുകൊടുത്തു. രണ്ട് പുരുഷന്‍മാരും രണ്ട് യുവതികളും, മൂന്ന് പെണ്‍കുട്ടികളും മുറിയ്ക്കകത്തേക്ക് കയറി  ബലമായി യുവാവിന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയായിരുന്നു. പിന്നീടാണ് സംഘം ഭീഷണിയുമായി രംഗത്തെത്തിയത്. 30 ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, ഇത്രയും തുക നല്‍കാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെ 10 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയും യുവാവ് ബന്ധുവിനെ വിളിച്ച് പണം സംഘടിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതി ആവശ്യപ്പെട്ടത് അനുസരിച്ച് രാജൗരി ഗാര്‍ഡന്‍ ഗെയ്റ്റില്‍ എത്തിയ ആള്‍ക്ക് യുവാവിന്റെ ബന്ധു പണം കൈമാറിയതോടെയാണ് ഇവർ യുവാവിനെ മോചിപ്പിച്ചത്. 
സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയു ചെയ്‌തിരുന്നു. 
             പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ പക്കൽ നിന്നും ഈ തുക കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി പേരെ ഇത്തരത്തിൽ ഇവർ ചൂഷണം ചെയ്‌തതായാണ് വിവരം. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 

Tags

Latest News