കാബൂൾ- അഫ്ഗാനിസ്ഥാനിൽ നാറ്റോ സൈനിക ഗ്രൂപ്പിലെ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു. അമേരിക്കയും താലിബാനും തമ്മിൽ ചർച്ചകൾ നടന്നു വരുന്നതിടെയാണ് അമേരിക്കൻ സൈനികൻ ഇവിടെ കൊല്ലപ്പെട്ടത്. ഇതോടെ സമാധാന ചർച്ചകളുടെ പുരോഗതിയിൽ സംശയമുയർന്നിട്ടുണ്ട്. അമേരിക്കയുൾപ്പെടെയുള്ള സൈനിക സഖ്യത്തിന്റെ നേതൃത്വം വഹിക്കുന്ന നാറ്റോ നേതൃത്വം തന്നെയാണ് അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ട വാർത്ത പുറത്ത് വിട്ടത്. സംയുക്ത സൈനിക നടപടിക്കിടെയാണ് അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതെന്ന് നാറ്റോ വൃത്തങ്ങൾ വ്യക്തമാക്കി.