തൃശൂർ- മാളയിൽ പത്തൊമ്പതുകാരിയെ പീഡിപ്പിച്ചതായി പരാതി. പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിനിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് വിവരം. പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞ 28ന് ആത്മഹത്യക്ക് ശ്രമിച്ചതായി സൂചനയുണ്ട്.