ഭോപാല്‍- അടിക്കടി വിവാദ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ വെട്ടിലാക്കുന്ന മാലേഗാവ് സ്‌ഫോനടക്കേസ് മുഖ്യപ്രതിയും ഭോപാല്‍ എം.പിയുമായി പ്രഗ്യ സിങ് ഇനി പൊതുവേദികളില്‍ സംസാരിക്കരുതെന്ന് ബിജെപിയുടെ നിര്‍ദേശം. വിവാദ പ്രസ്താവനകള്‍ ഒഴിവാക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം 'മാരക ശക്തി' ഉപയോഗിച്ച് കൂടോത്രം നടത്തുന്നുവെന്നായിരുന്ന പ്രഗ്യയുടെ ഏറ്റവുമൊടുവിലെ പ്രസ്താവന. ഇതു വാര്‍ത്തായയതോടെ പാര്‍ട്ടിക്ക് നാണക്കേടായി. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സമീപകാല മരണങ്ങളെ കുറിച്ചാണ് പ്രഗ്യ ഇങ്ങനെ പറഞ്ഞത്. ഇതിനോട് കടുത്ത വിയോജിപ്പ് വ്യക്തമാക്കിയ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ഇനിയും പ്രഗ്യ വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ അക്കാര്യം അറിയിക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.