Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ സ്വന്തം ജനതക്കുനേരെ സൈന്യത്തെ ഇറക്കിയില്ല; അരുന്ധതി പഴയ പരാമര്‍ശം തിരുത്തി

ന്യൂദല്‍ഹി- എട്ട് വര്‍ഷം മുമ്പ് നടത്തിയ പരാമര്‍ശം പാക്കിസ്ഥാന്‍ അധികൃതര്‍ പ്രചാരണത്തിന് ഉപയോഗിച്ചതോടെ
പ്രശസ്ത എഴുത്തുകാരി അരുദ്ധതി റോയി ഖേദം പ്രകടിപ്പിച്ചു.
ഇന്ത്യന്‍ സൈന്യത്തെയും പാക്കിസ്ഥാന്‍ സൈന്യത്തെയും താരതമ്യം ചെയ്ത് നടത്തിയ പ്രസ്താവനയാണ് കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം സ്വന്തം ജനതക്കുനേരെ അക്രമം നടത്താറില്ലെന്നായിരുന്നു അരുന്ധതിയുടെ പ്രസ്താവന.
അന്നു നടത്തിയ പരാമര്‍ശം മനപൂര്‍വമല്ലാതെ സംഭവിച്ച പിഴവായിരുന്നുവെന്ന് അവര്‍ ദി പ്രിന്റിന് അയച്ച കുറിപ്പില്‍ വ്യക്തമാക്കി. ചില സമയങ്ങളില്‍ ഓര്‍ക്കാതെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു പോകുന്നതാണെന്ന് അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ബംഗ്‌ളാദേശില്‍ സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്തിട്ടുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും അരുന്ധതി റോയി കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗോവ, തെലങ്കാന എന്നിവിടങ്ങളില്‍ ഇന്ത്യ സ്വന്തം ജനങ്ങള്‍ക്കെതിരെ സൈന്യത്തെ ഇറക്കുന്നുവെന്നും പാക്കിസ്ഥാന്‍ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിച്ചിട്ടില്ലെന്നുമാണ് അരുന്ധതി റോയി 2011 ല്‍ പറഞ്ഞത്.

 

Latest News